സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും മൂന്നു ലക്ഷത്തിലധികം കുട്ടികൾ ഒന്നാം ക്ലാസിൽ നവാഗതരായെത്തും. സ്കൂൾ തുറക്കൽ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പുത്തൻ പരിഷ്കാരങ്ങൾ ഇത്തവണത്തെ അധ്യയന വർഷത്തിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു..
കാലാവസ്ഥ പ്രതികൂലമാണെങ്കിലും ബാഗ് റെഡിയാക്കി ആവേശത്തോടെ കുട്ടികളിന്ന് സ്കൂളിലെത്തും.
