പീരുമേട് : ലാഡ്രം എസ്റ്റേറ്റിൽ തൊപ്പക്കുളം ഭാഗത്ത് സർക്കാർ പുറമ്പോക്കിൽ താമസിക്കുന്ന 28 പട്ടികജാതി കുടുംബങ്ങളുടെ വീടുകളും കൃഷികളും നശിപ്പിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയുംചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരേ കേസെടുത്ത് അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ദളിത് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.
മേയ് എട്ടിന് രാവിലെ 11-നായിരുന്നു സംഭവം. വിവരമറിഞ്ഞ് പീരുമേട് പോലീസ് സ്ഥലത്തെത്തിയപ്പോൾ വീടുകൾ പൂർണമായി നശിപ്പിച്ചിരുന്നു. പോലീസധികൃതരോട് വിശദീകരിച്ചിട്ടും പ്രതികളെ അറസ്റ്റുചെയ്തില്ല. സംഭവത്തിന് പിന്നിൽ സർക്കാർ വക പുറമ്പോക്ക് ഭൂമി പാട്ടത്തിനെടുത്ത സ്വകാര്യ തോട്ടം മാനേജ്മെന്റാണെന്നാണ് ഇ കുടുംബങ്ങൾ ആരോപിക്കുന്നത്.
ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ചാര്‍ളി എന്ന സിനിമ എന്ന സിനിമയിലെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന അതിന്റെ ലൊക്കേഷനായിരുന്ന ലാഡ്രം എസ്റ്റേറ്റ്.
