പട്‌ന: ബിഹാർ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ലീഡ് 190 കടന്ന് എൻഡിഎ. മഹാസഖ്യം അമ്പതിൽ താഴെയുള്ള സീറ്റിലേക്ക് ഒതുങ്ങി. വോട്ടെണ്ണലിൻ്റെ ആദ്യഘട്ടം മുതൽ എൻഡിഎ മുന്നിലായിരുന്നു. രാഘവ്പൂരിൽ മത്സരിക്കുന്ന തേജസ്വിയാദവ് മുന്നിലാണ്. ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ലഖിസരായ് മണ്ഡലത്തിൽ പിന്നിലാണ്. എക്‌സിറ്റ് പോൾ ഫലങ്ങളിലെ മുൻതൂക്കം വേട്ടെണ്ണി കഴിഞ്ഞാലും ഉണ്ടാവും എന്ന പ്രതീക്ഷ ആദ്യമുതൽ എൻഡിഎ പങ്കുവെച്ചിരുന്നു.
എന്നാൽ ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയാണ് മഹസഖ്യം നേതാക്കൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ, നിതീഷിനെ കൈവിടാൻ ബിഹാർ ജനത ഒരുക്കമല്ലെന്ന് തെളിയിക്കുന്നതാണ് ഫലങ്ങൾ.


























