ഗവി അടവി പരുന്തുംപാറ യാത്രാ; ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസിൽ കയറി കാട്ടുവഴികളിലൂടെ ഗവിയുടെ കുളിർമയിലേക്ക് പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികൾ കാണില്ല. കാടിനുള്ളിലൂടെ അണക്കെട്ടുകളും കാട്ടുവഴികളും പച്ചപ്പും കാടിനുള്ളിലെ നാടും കണ്ടുള്ള യാത്രകൾ മലയാളികളെ പരിചയപ്പെടുത്തിയതും പോകാൻ സഹായിച്ചുമെല്ലാം കെഎസ്ആർടിസിയാണ്. ഇപ്പോഴിതാ, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്കായി ഗവി പാക്കേജ് ഒരുക്കുകയാണ് ബജറ്റ് ടൂറിസം സെൽ .
അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും ചേർന്നുള്ള ഒറ്റ പാക്കേജാണിത്. ഒറ്റ യാത്രയിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി കിടക്കുന്ന ഈ കാഴ്ചകൾ കണ്ടു വരുവാൻ ഇനി പ്രയാസമൊട്ടുമില്ല. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള വിവിധ ഡിപ്പോകളിലെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പാക്കേജ് തിരഞ്ഞെടുത്താൽ മാത്രം മതി.
ഈ മൂന്നിടങ്ങളും സന്ദർശിക്കുന്ന യാത്രയ്ക്ക് ഒരു പകൽ മാത്രം മതി. പത്തനംതിട്ടയിൽ നിന്നോ സമീപ ജില്ലകളിൽ നിന്നോ വരുന്നവർക്ക് ഒറ്റ പകലിൽ ഇത് പൂർത്തിയാക്കാമെങ്കിലും കേരളത്തിന്റെ വടക്ക് ഭാഗത്തുള്ള കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് രണ്ട് രാത്രി യാത്രകൂടി വേണ്ടി വന്നേക്കാം.
യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ഉല്ലാസയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും.
തിരുവനന്തപുരം : 9447479789
കൊല്ലം : 9747969768
പത്തനംതിട്ട : 9744348037
ആലപ്പുഴ : 9846475874
കോട്ടയം : 9447223212
ഇടുക്കി : 9446525773
എറണാകുളം : 9447223212
തൃശൂർ : 9747557737
പാലക്കാട് : 8304859018
മലപ്പുറം : 8590166459
കോഴിക്കോട് : 9544477954
കണ്ണൂർ : 9526863675
വയനാട് : 8921185429