പെരുമ്പാവൂർ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവിഷ്ക്കരിച്ച പദ്ധതികളായ ടൗൺ ബൈപാസ് നിർമാണം എങ്ങുമെത്താതതും റോഡുകളിലെ കുഴികളുമാണ് ഗതാഗത കുരുക്കിന് കാരണം. ആലുവ മൂന്നാർ റോഡിലൂടെ പെരുമ്പാവൂര്‍ എത്തിയാൽ പാലക്കാട്ട്താഴം മുതൽ താലൂക്ക് ആശുപത്രിവരെ കടന്ന് കിട്ടാൻ അര മണിക്കൂറിലേറെയെടുക്കും.
എംസി റോഡിലെ ഔഷധി കവലയിലും കാലടി കവലയിലും കിലോ മീറ്ററുകളാണ് വാഹനങ്ങൾ കുരുക്കിൽ പെട്ട് കിടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തടി വ്യവസായ കേന്ദ്രവും കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ വ്യവസായവും സ്റ്റീൽ വ്യവസായവും അരി വ്യവസായവും നിലകൊള്ളുന്ന പെരുമ്പാവൂരിൽഗതാഗത കുരുക്കിന് ശാശ്വത പരിഹാരത്തിനായി സ്ഥലം എം.എൽ.എ ആവിഷ്ക്കിരച്ച പദ്ധതികളാണ് സ്ഥലം എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ബൈപാസും,റിംഗ് റോഡും. ഡോ ടി എം തോമസ് ഐസക്ക് 2016 ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പെരുമ്പാവൂർ ബൈപാസ് അഞ്ച് വർഷം പിന്നിട്ടും നിർമാണം തുടങ്ങാൻ സാധിച്ചട്ടില്ലാ.