Connect with us

Hi, what are you looking for?

Latest News

ഇനി മുതൽ കാറുകളുടെ ചില്ലുകളിൽ കൂളിങ്‌ ഫിലിം ഒട്ടിക്കാം; ഫൈനും വേണ്ട

വാഹനങ്ങളിൽ കൂളിംഗ് ഫിലിമുകൾ പതിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിംഗ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമാണെന്നും ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്​റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.

കൊച്ചിയിലെ സൺ കൺട്രോൾ ഫിലിം സ്റ്റോക്കിസ്റ്റിനും ആലപ്പുഴയിലെ അക്സസറീസ് സ്ഥാപനത്തിനും കൂളിങ്‌ ഫിലിം ഒട്ടിച്ച വാഹനത്തിന്റെ ഉടമ കൃഷ്ണകുമാറിനുമെതിരെ മോട്ടോർ വാഹനവകുപ്പ് നൽകിയ നോട്ടീസ് റദ്ദാക്കി ജസ്റ്റിസ് എൻ നഗരേഷിന്റേതാണ്‌ ഉത്തരവ്‌.

വാഹനങ്ങളിൽ സേഫ്ടി ഗ്ലാസുകൾമാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും കൂളിങ്‌ ഫിലിം പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നുമായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ വാദം. എന്നാൽ, 2021ൽ കേന്ദ്രസർക്കാർ മോട്ടോർ വാഹനചട്ടം (റൂൾ 100) ഭേദഗതി ചെയ്തതോടെ ബിഎസ്‌എസ്‌ നിലവാരത്തിലുള്ള കൂളിങ്‌ ഫിലിം അനുവദനീയമായി. സുപ്രീംകോടതിയുടെ ഉത്തരവ് ഈ ഭേദഗതിക്കുമുമ്പ് ഇറങ്ങിയതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

India

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ...