ന്യൂഡല്‍ഹി: കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയാകും. മൂന്ന് സെറ്റ് നാമനിർദ്ദേശപത്രികൾ കൊടിക്കുന്നിൽ സമർപ്പിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ സ്പീക്കർ സ്ഥാനത്തേക്ക് ആദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പ്രതിപക്ഷം മത്സരത്തിനിറങ്ങുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. നീക്കം മുന്നിൽക്കണ്ട് ബിജെപി സമവായ ശ്രമങ്ങളും തുടങ്ങിയിരുന്നു. മത്സരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വിളിച്ചെങ്കിലും ചർച്ചയിൽ ഖാർഗെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ടതായാണ് വിവരം.
എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കാത്ത പക്ഷം പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കും.