Connect with us

Hi, what are you looking for?

Latest News

ഒരു പത്രസമ്മേളനം നടത്താൻ മുഖ്യമന്ത്രി എടുക്കുന്നതിന്റെ പത്തിലൊന്ന് തയ്യാറെടുപ്പെങ്കിലും മാധ്യമ പ്രവർത്തകർ നടത്തേണ്ടതാണ്: മുരളി തുമ്മാരുകുടി

പത്രസമ്മേളനം നടത്താൻ മുഖ്യമന്ത്രി എടുക്കുന്നതിന്റെ പത്തിലൊന്ന് തയ്യാറെടുപ്പെങ്കിലും മാധ്യമ പ്രവർത്തകർ നടത്തണമെന്ന് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ മധ്യമ പ്രവ‍ൃത്തകരുടെ കോർഡിനേഷൻ ഇല്ലായ്മയും തയ്യാറെപ്പില്ലാതെ വന്നതിനെ കുറിച്ചും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുരളി തുമ്മാരുകുടി വിമർശനവുമായി വന്നത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം
നൂറു മിനുട്ട്. അടുത്ത കാലത്ത് ഉണ്ടായതിൽ ഏറ്റവും നീണ്ടത്.
അൻപത്തി അഞ്ചു മിനുട്ട് ചൂരൽ മല ദുരന്തത്തിലെ “കള്ളക്കണക്ക്” എന്ന വിഷയത്തിൽ ആയിരുന്നു. കേരളം കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തെ പറ്റി മാധ്യമപ്രവർത്തകർ അറിഞ്ഞോ അറിയാതേയോ ഉണ്ടാക്കിയ കോലാഹലം എങ്ങനെയാണ് ദുരന്ത ബാധിതരെ ബാധിക്കുന്നു എന്ന് മുഖ്യമന്ത്രി എണ്ണി എണ്ണി പറയുന്നു.
പതിവ് പോലെ മാധ്യമ പ്രവർത്തകരുടെ ആദ്യത്തെ ചോദ്യം ഈ അമ്പത്തഞ്ച് മിനുട്ടിൽ പറഞ്ഞ വിഷയത്തെ പറ്റിയില്ല !
പിന്നീട് വിവാദവിഷയങ്ങളെ പറ്റി കൂട്ടമായ ചോദ്യങ്ങൾ
പി ശശിയെ പറ്റി
അജിത്കുമാറിനെ പറ്റി
അൻവറിനെ പറ്റി.


“ആരെങ്കിലും ആരോപണം ഉന്നയിച്ചു എന്നതിന്റെ പേരിൽ ആരെയും ഒരു സ്ഥാനത്തുനിന്നും ഒഴിവാക്കില്ല. അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ വേണ്ട നടപടി” എന്ന് കൃത്യമായ നിലപാട്.

സ്വണ്ണക്കള്ളക്കടത്തും ഹവാലയും ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് കർശന നടപടി എടുക്കുമ്പോൾ കുറ്റവാളികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികം എന്നും കൂടുതൽ കർശനമായി നടപടികൾ തുടരും എന്ന മുന്നറിയിപ്പ്.
രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്യാൻ പൊലീസുകാരെ നിയോഗിക്കുന്നത് അദ്ദേഹത്തിൻ്റെ രീതി അല്ല എന്നും അങ്ങനെ ഉള്ളവർ ഉണ്ടായിരുന്നുവെന്നും ജയറാം പടിക്കലിന്റെ ആത്മകഥയിൽ നിന്നും കഥകൾ ഉദ്ധരിച്ചു രാഷ്ട്രീയമായ മറുപടി
പുസ്തകത്തിന്റെ പേജ് നമ്പർ ഉൾപ്പടെ ആണ് മറുപടി
ഒരു പത്രസമ്മേളനം നടത്താൻ മുഖ്യമന്ത്രി എടുക്കുന്നതിന്റെ പത്തിലൊന്ന് തയ്യാറെടുപ്പെങ്കിലും മാധ്യമ പ്രവർത്തകർ നടത്തേണ്ടതാണ്.

ചോദ്യങ്ങൾ ചോദിക്കുമ്പോൾ അല്പം കൂടി കോർഡിനേഷനും നല്ലതാണ്.
“ഇങ്ങനെയാണെങ്കിൽ നമ്മൾ തമ്മിൽ വീണ്ടും വീണ്ടും കാണേണ്ടിവരും” എന്ന് പറഞ്ഞാണ് പത്ര സമ്മേളനം അവസാനിപ്പിക്കുന്നത്.
ഒരു പത്ര സമ്മേളനം കൊണ്ട് തീരുന്ന പൂരമല്ല നടക്കുന്നത് എന്നുറപ്പ്.
മുരളി തുമ്മാരുകുടി

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

India

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ...