തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്ന് വയസ്സുകാരിയെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കണ്ടെത്തി. കുട്ടിയെ കാണാതായി 36 മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്.
ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന് പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
കുട്ടി അതീവ ക്ഷീണിതയായിരുന്നു. കുട്ടിക്ക് ഭക്ഷണം വാങ്ങി നൽകിയിട്ടുണ്ട്. വിശാഖപട്ടണത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കിട്ടിയത്.