സൂപ്പർ താരം മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസെടുത്ത ശേഷം ഇയാൾ ഒളിവിലായിരുന്നു. അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിൽ തിരുവല്ല പൊലീസിന്റേതാണ് നടപടി.
വീഡിയോ ഇറങ്ങി മണിക്കൂറുകൾക്കകം പോലീസ് അജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്വേഷ പ്രചരണമാണ് അജു അലക്സ് നടത്തിയതെന്ന് തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.
‘ആശുപത്രിയില്‍ പോകുമ്പോള്‍ യൂണിഫോമിട്ട് ഇറങ്ങുന്ന ആളുടെ പേരാണ് മോഹന്‍ലാല്‍ എന്നും ബിജിഎമ്മോടുകൂടി പട്ടാളവേഷമിട്ട് ദുരന്തമുഖത്ത് നടക്കുമ്പോൾ കയ്യടിക്കുന്ന വിവരമില്ലാത്തവരാണ് ജനങ്ങളെന്നും വീഡിയോയിൽ പറയുന്നു.