സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് അണ്ണാ ഡി എച്ച് ആര് എം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കൊല്ലം ആവശ്യപ്പെട്ടു.
ഏറെ പിന്നാക്കം നില്ക്കുന്ന പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണ ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ ഉപസംവരണം അനിവാര്യമാണ്. ജോലിയും മറ്റാനുകൂല്യങ്ങളും മൂന്നോ നാലോ പട്ടിക ഉപജാതികളില്‍ മാത്രമായി ഒതുങ്ങുന്നത് സാമൂഹ്യനീതിക്ക് നിരക്കുന്നതല്ല.
മുന്‍കാലങ്ങളില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഉപജാതി സംവരണം നിരവധി ഉപജാതികള്‍ക്ക് ആശ്വാസമായിരുന്നു. അന്നില്ലാതിരുന്ന ഒരാശങ്കയ്ക്കും ഇന്നും സ്ഥാനമില്ല.
സാമ്പത്തിക സംവരണം അതിവേഗം നടപ്പിലാക്കിയ ഇടതു സര്‍ക്കാര്‍ ഉപജാതി സംവരണത്തെ എതിര്‍ക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് മനസ്സിലാവുന്നില്ലെന്നും സജിക്കൊല്ലം പറഞ്ഞു