കൊളസ്‌ട്രോള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഏറെയാണ്. ഭക്ഷണക്രമത്തില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാൽ കൊളസ്ട്രോൾ നിയന്ത്രിക്കാം
പഴങ്ങളും പച്ചക്കറികളും ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ അറിഞ്ഞിരിക്കാം.
ഇലക്കറികള്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഉച്ചയ്ക്ക് ചോറിനൊപ്പം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കാം. ചീര കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇവ വലിയ രീതിയില്‍ വലിയ ഗുണം ചെയ്യും.