മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭീഷ്മപര്‍വ്വത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.
ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരുമിച്ചഭിനയിക്കുന്ന ‘ബോഗയ്ൻവില്ല’യെന്ന ചിത്രമാണ് അമൽ നീരദ് പ്രൊഡക്ഷൻസിൻ്റെയും ഉദയ പിക്ചേഴ്സിന്റെയും നിർമാണത്തിലൊരുങ്ങുന്നത്.
ലാജോ ജോസും അമൽ നീരദുമാണ് ചിത്രത്തിൻ്റെ തിരക്കഥ. നേരത്തെ പോസ്റ്റർ പുറത്തിറക്കിയത് പോലെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിര്‍മയി, സ്രിന്റ, വീണ നന്ദകുമാര്‍, ഷറഫുദ്ദീന് എന്നിവർ ഉൾപ്പെടുന്ന പോസ്റ്ററാണ് സംവിധായകൻ പുറത്ത് വിട്ടിരിക്കുന്നത്.