കൊച്ചി: കളമശേരി പോളിടെക്നിക്ക് കോളേജിൽ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയായ എസ്എഫ്‌ഐ നേതാവ് അഭിരാജിനെതിരെ സംഘടനാ നടപടി. കോളേജ് യൂണിയൻ സെക്രട്ടറിയായ അഭിരാജിനെ എസ്എഫ്‌ഐയിൽ നിന്ന് പുറത്താക്കി.
മൂന്നാംവർഷക്കാരായ ഹരിപ്പാട് കാർത്തികപ്പള്ളി കാട്ടകോയിക്കൽവീട്ടിൽ ആദിത്യൻ (20), കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി കരുനാഗപ്പള്ളി തൊടിയൂർ പനംതറയിൽവീട്ടിൽ ആർ. അഭിരാജ് (21), കുളത്തൂപ്പുഴ വില്ലുമല അടവികോണോത്ത് പുത്തൻവീട്ടിൽ എം. ആകാശ് (21) എന്നിവരെയാണ് കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തത്. 9.70ഗ്രാം കഞ്ചാവ് കൈവശംവച്ച ആദിത്യൻ, അഭിരാജ് എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടിരുന്നു
