കുന്നത്തുനാട് : കേരള സമൂഹം നേരിടുന്ന വർത്തമാനകാലത്തെ ഏറ്റവും വലിയ വിപത്താണ് ലഹരി.ഇതിനെതിരെ നാടിന്റെ പൊതു മനസ്സ് ഒന്നിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന അസി സെക്രട്ടറി അഖിൽ കെ ദാമോദരൻ പറഞ്ഞു. കുന്നത്തുനാട് യൂണിയൻ സമ്മേളനം പെരിങ്ങാല ഐസിറ്റി ഹാളിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റ് ഷാജി കണ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഏ റ്റി ജിതിൻ, റ്റി വി ശശി, മീഡിയ വൈസ് ചെയർമാൻ മിഥുൻ മാവേലിത്തറ, പഞ്ചമി സംസ്ഥാന കമ്മിറ്റി അംഗം ശ്രീജ സുനിൽ, യൂണിയൻ ഭാരവാഹികളായ സുരേഷ് പുലയൻ, എൻ വി സുപ്രൻ, ചന്ദ്രൻ എൻ സി, ബിന്ദു സുജാതൻ, സനീഷ് അമ്പുനാട്, ഇ വി കൃഷ്ണകുമാർ, സജീഷ് കെ റ്റി തുടങ്ങിയവർ സംസാരിച്ചു.
യൂണിയൻ ഭാരവാഹികളായി ഷാജി കണ്ണൻ (പ്രസിഡന്റ്), സുരേഷ് പുലയൻ(സെക്രട്ടറി), എൻ വി സുപ്രൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
