പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങുന്ന എംപുരാൻ. സിനിമയുടെ റിലീസിനോടനുബന്ധിച്ച് ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ് കേരളത്തിലെ ഒരു കമ്പനി. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ജീവനക്കാർക്ക് അവധി നൽകിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പത്ത് പേരാണ് ഡിജിറ്റിൽ മാർക്കറ്റിംഗ് കമ്പനിയിലുള്ളതെന്നാണ് വിവരം. കമ്പനിയുടെ ഉടമകൾ കടുത്ത മോഹൻലാൽ ആരാധകരാണ്. സിനിമ കാണാൻ വേണ്ടി മാർച്ച് ഇരുപത്തിയേഴിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ അവധി നൽകുമെന്ന് ഉടമകളിലൊരാൾ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ജീവനക്കാർക്ക് ടിക്കറ്റും ലഭ്യമാക്കും.
