സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെയും അത്യന്തം ആവേശത്തോടെയം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ പുറത്ത് ട്രയിലർ ആദ്യ നാല് മണിക്കൂർ പിന്നിടുബോൾ 1.2 മില്യൺ കാഴ്ചക്കാരുമായി ട്രൻഡിങ്ങിൽ ഇടം നേടി. യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി. പൊടിപറത്തുന്ന ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും മികച്ച ദൃശ്യാവിഷ്ക്കാരവും മികച്ച സൗണ്ട് ട്രാക്കും കോർത്തിണക്കി എത്തിയ ട്രെയിലർ റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. ഇന്ന് ഉച്ചയ്ക്ക് 1:08 ആകും ട്രെയിലർ റിലീസ് ചെയ്യുക എന്നായിരുന്നു. പ്രഖ്യാപനം എന്നാൽ ഇന്ന് വെളുപ്പിന് 12.30 ന് ട്രെയിലർ പുറത്ത് വിടുകയായിരുന്നു.
ചിത്രം മാർച്ച് 27 നാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
