നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം.
പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന്, സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് ഉപകരിക്കും.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ…
1.എത്രയും പെട്ടെന്ന് പോലീസിൽ നേരിട്ടോ ഓൺലൈൻ ആയോ പരാതി നൽകുക. പരാതിയുടെ റസീപ്റ്റ് കയ്യിൽ കരുതുക.
- ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിൻ്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക.
- CEIR പോർട്ടലിൽ അഡ്രസ് പ്രൂഫ്, പരാതിയുടെ റെസീപ്റ്റ് എന്നിവ സഹിതം രെജിസ്റ്റർ ചെയ്യുക. https://www.ceir.gov.in/Home/index.jsp
Sanchar Saathi എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും നിങ്ങൾക്കിത് ചെയ്യാവുന്നതാണ്. - ഇതിനു ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങൾക്ക് ലഭിക്കും. ഇതുപയോഗിച്ച് നിങ്ങൾക്ക് തന്നെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം.
