മ്യാന്‍മറിലും അയല്‍രാജ്യമായ തായ്ലന്‍ഡിലും ഉണ്ടായ ഭുകമ്പത്തില്‍ മരണം 1000 കടന്നതായി റിപോര്‍ട്ട്. 1,670 പേര്‍ക്ക് പരിക്കേറ്റു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാങ്കോക്കില്‍ മെട്രോ, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
മ്യാന്‍മറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50 ന് സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. മിനിറ്റുകള്‍ക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുടെ ഒരു പരമ്പരയും തന്നെ ഉണ്ടാവുകയായിരുന്നു.
മേഖലയിലുടനീളം ഭൂകമ്പം അനുഭവപ്പെട്ടു, ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ചൈനയുടെ കിഴക്കന്‍ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും കെട്ടിടങ്ങള്‍ കുലുങ്ങി.
