മങ്കൊമ്പ്: കെ.പി.എം.എസ്. 54-ാം സംസ്ഥാന സമ്മേളനം പതാക ജാത ഉത്ഘാടനവും ശീതങ്കൻ അനുസ്‌മരണവും മങ്കൊമ്പിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി. ലാൽകുമാർ അദ്ധ്യക്ഷനായ സമ്മേളനം സി.പി.ഐ(എം). സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തുതു.
കെ.പി.സി.സി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. ടോമി കല്ലാനി, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ജി. ജലജകുമാരി, കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ്, ജി.എ. അജയഘോഷ്, സംസ്ഥാന സംഘടനാ സെക്രട്ടറി എൻ.ബിജു, സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.എൻ.സുരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിജു വർണ്ണശാല, അനിൽ അമിക്കുളം, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സുധ ടീച്ചർ, കുഞ്ഞൂഞ്ഞമ്മ ജനാർദ്ധനൻ, എന്നിവർ പ്രസംഗിച്ചു. കെ.പി.എം.എസ്. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ. രാജൻ മാന്നാർ സ്വാഗതവും കെ കുഞ്ഞുമോൻ തകഴി കൃതജ്ഞതയും പറഞ്ഞു.
സമ്മേളനത്തോടനുബന്‌ധിച്ച് ചലചിത്ര പിന്നണിഗായകൻ പ്രശാന്ത് പുതുക്കരിയും സംഘവും മധുരിക്കും ഓർമ്മകളേ സംഘീതപരിപാടി അവതരിപ്പിച്ചു.
