128 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചെത്തുന്നു, ഒളിമ്പിക്സ് ചരിത്രത്തില് 1900ത്തിലെ പാരീസ് ഗെയിംസില് മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ക്രിക്കറ്റ് 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലാണ് മത്സരയിനമായി തിരിച്ചെത്തുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും തമ്മിലാണ് ഇക്കാര്യത്തില് ധാരണയായത്.
ട്വന്റി 20 ഫോര്മാറ്റിലാണ് ഒളിമ്പിക്സില് ക്രിക്കറ്റ് മത്സരങ്ങള് നടക്കുക. മത്സരങ്ങളില് പുരുഷ-വനിതാ ടീമുകള്ക്ക് പങ്കെടുക്കാം. ക്രിക്കറ്റിനെ കൂടാതെ സോഫ്റ്റ്ബോള്, ബേസ്ബോള്, ഫ്ളാഗ് ഫുട്ബോള് എന്നീ കായികയിനങ്ങളും ഒളിമ്പിക്സില് ഉള്പ്പെടുത്താന് ധാരണയായിട്ടുണ്ട്.
900ലെ പാരിസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റൊരു മത്സരയിനമായി ഉൾപ്പെടുത്തിയിരുന്നു. ഫ്രാൻസും ഗ്രേറ്റ് ബ്രിട്ടനും തമ്മിലായിരുന്നു അന്ന് മത്സരം.
