വിഷുക്കണി കാണേണ്ടത് ഉണർന്നെഴുന്നേറ്റാലുടൻ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എത്ര മണിക്കാണ് ഉണർന്നെഴുന്നേൽക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് അറിയാമോ?
1200 –ാം മാണ്ടത്തെ മേഷ രവിസംക്രമം മീനം 30 (2025 ഏപ്രിൽ 13) ഞായറാഴ്ച രാത്രി 03 മണി 21 മിനിറ്റിനാണ്. ചോതി നക്ഷത്രം ഒന്നാം പാദത്തിലാണ് സംക്രമം നടക്കുന്നത് അസ്തമയത്തിനു ശേഷം ആയതിനാൽ മേടം 01 വരുന്നത് തിങ്കളാഴ്‌ചയാണ്. മേടമാസത്തിലെ ആദ്യ സൂര്യോദയം വരുന്നതും അന്നുതന്നെ. ഐശ്വര്യദായകം എന്ന് നമ്മൾ കരുതി ആചരിച്ചുപോരുന്ന വിഷുക്കണി ദർശനം നടത്തേണ്ടതും ഏപ്രിൽ 14 ന് കാലത്താണ്.
കർമസാക്ഷിയായ ആദിത്യബന്ധമില്ലാതെ കണിദർശനം പൂർണമാകില്ല. തന്നാണ്ടത്തെ ഗ്രഹസ്ഥിതിയിൽ വ്യാഴം ഉദയരാശിക്ക് അനുകൂലമായി സഞ്ചരിക്കുന്നതും കൂടി പരിഗണിച്ചാൽ 14 ന് പുലർച്ചെ 04.16 മുതൽ 07.58 വരെയുള്ള സമയം ഭാരതത്തിൽ വിഷുക്കണി ദർശനത്തിന് ഉത്തമമാണ്.
