പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ ഓർമ്മയ്ക്കായ് ചലച്ചിത്ര കലാകാരന്മാർക്കുള്ള ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു.
മികച്ച നടനുള്ള ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാഡ്
പ്രശസ്ത നടൻ ആസിഫ് അലി അർഹനായി.പാൻ ഇന്ത്യൻ താരമായി ഉണ്ണി മുകുന്ദനെയും മികച്ച നടിയായി അപർണ ബാലമുരളിയെയും തിരഞ്ഞെടുത്തു.
ജഗദീഷ്, ഇന്ദ്രൻസ് വിജയ രാഘവൻ,
ജോജു ജോർജ്, ഷറഫുദ്ദീൻ, അർജ്ജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, രാജേഷ് മാധവൻ, ആൻസൺ പോൾ, അഭിമന്യു തിലകൻ,ഇഷാൻ, ഷെരീഫ് മുഹമ്മദ്,ഡെബ്സി, ഫ്രെയ, ആയ, നിർമ്മാതാവ് ജോബി ജോർജ്ജ്,എ എസ് ദിനേശ്, സുരഭി ലക്ഷ്മി,മാലാ പാർവ്വതി, ചിത്ര നായർ,ചിന്നു ചാന്ദ്നി, ശ്രുതി രാമചന്ദ്രൻ, തുടങ്ങിയ പ്രമുഖരാണ് ഈ വർഷത്തെ രാമു കാര്യാട്ട് അവാർഡിന് അർഹരായവർ.
തൃശ്ശൂർ കരിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ സമാപന ദിനമായ ഏപ്രിൽ പതിനേഴാം തീയതി നടത്തുന്ന വിപുലമായ ചടങ്ങിൽ വെച്ച് ജേതാക്കൾക്ക് അവാർഡുകൾ നല്കുന്നതാണ്.
