താരസംഘടനയായ അമ്മയില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയെ പുറത്താക്കും. ഇതിനുള്ള നടപടികള്‍ക്ക് അമ്മ സംഘടന തുടക്കം കുറിച്ചു. അഡ്‌ഹോക് കമ്മിറ്റി ചേര്‍ന്ന് ഷൈനിനെതിരായ നടപടി തീരുമാനിക്കുമെന്നും വൈകാതെ തന്നെ ഇക്കാര്യത്തില്‍ അമ്മ സംഘടനയുടെ ഔദ്യോഗിക തീരുമാനം പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്.
ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തതിലെ കുറ്റാരോപിതന്‍ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് വ്യക്തമായിരുന്നു.സംഭവത്തില്‍ നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയില്‍ പരാതി നല്‍കി.
മലയാള സിനിമ സെറ്റില്‍ കൂടെ അഭിനയിച്ച നടന്‍ ലഹരി ഉപയോഗിച്ചതായ മലയാള ചലച്ചിത്ര നടി വിന്‍സി അലോഷ്യസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നടിയില്‍നിന്ന് വിവരം ശേഖരിക്കാനും തുടര്‍ന്ന് അന്വേഷണം നടത്താനും എക്‌സൈസ് വകുപ്പ് നടപടി തുടങ്ങി.
