രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ ആശങ്കയിലാഴ്ത്തി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പെരുമാറ്റം. കോച്ചും സഞ്ജുവിന്‍റെ ഉപദേശകനുമായ ദ്രാവിഡുമായി താരം അത്ര രസത്തിലല്ലെന്ന് വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. അരുണ്‍ ജയറ്റ്ലി സ്റ്റേഡിയത്തിലെ ത്രില്ലര്‍ പോരിനിടെയായിരുന്നു സംഭവം. സൂപ്പര്‍ ഓവറിലേക്ക് മല്‍സരം നീങ്ങിയതോടെ ഡഗൗട്ടില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നതും സഞ്ജു ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുമാണ് വിഡിയോയില്‍.
രാജസ്ഥാന്‍ ടീമംഗങ്ങളുമായും സപ്പോര്‍ട്ടിങ് സ്റ്റാഫുമായും സൂപ്പര്‍ ഓവറിന് മുന്‍പ് ദ്രാവിഡ് സംസാരിക്കുന്നതാണ് വിഡിയോ. മിച്ചല്‍ സ്റ്റാര്‍കിനെ നേരിടാന്‍ ആരെയൊക്കെ അയയ്ക്കണമെന്നാണ് ടീം ചര്‍ച്ച ചെയ്യുന്നതെന്ന് കമന്‍റേറ്റര്‍മാര്‍ പറയുന്നതും കേള്‍ക്കാം. ഡഗൗട്ടില്‍ മീറ്റിങ് നടക്കുമ്പോള്‍ ചുറ്റിത്തിരിഞ്ഞ് നില്‍ക്കുന്ന സഞ്ജുവിനോട് ടീമംഗങ്ങളിലൊരാള്‍ വാ, വന്ന് നില്‍ക്കെന്ന് ക്ഷണിക്കുമ്പോവ്‍ ഞാനില്ലെന്ന ഭാവത്തില്‍ സഞ്ജു കൈ കൊണ്ട് ആംഗ്യം കാട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പിന്നാലെയാണ് വിഡിയോ പങ്കുവച്ച് ആരാധകര്‍ ആശങ്ക പ്രകടിപ്പിച്ചത്.
