Connect with us

Hi, what are you looking for?

Sports

രാജസ്ഥാൻ റോയൽസിന് തുടർ‌ച്ചയായ നാലാം തോൽവി

ജയ്പൂർ: തുടർച്ചയായ രണ്ടാം മത്സരത്തിലും പടിക്കൽ കലമുടച്ച് രാജസ്ഥാൻ റോയൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 180 റൺസ് പിന്തുടർന്ന രാജസ്ഥാൻ രണ്ട് റൺസകലെ വീഴുകയായിരുന്നു. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 9 റൺസ് വേണ്ട രാജസ്ഥാന് ഏഴ് റൺസെടുക്കാനേ സാധിച്ചുള്ളൂ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഉഗ്രൻ തുടക്കമാണ് യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻശിയും ചേർന്ന് നൽകിയത്. ഐപിഎല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയോടെ ക്രീസിലെത്തിയ വൈഭവ് ആദ്യ പന്തിൽ തന്നെ ഷർദുൽ ഠാക്കൂറിനെ സിക്സറിന് പറത്തിയാണ് തുടങ്ങിയത്. മറുവശത്ത് ജയ്സ്വാളും അടിച്ചുതകർത്തതോടെ രാജസ്ഥാൻ സ്കോർ കുതിച്ചുപാഞ്ഞു.

8.4 ഓവറിൽ 85 റൺസിൽ നിൽക്കേയാണ് രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്‍ടമാകുന്നത്. പിന്നീടെത്തിയ നിതീഷ് റാണ (8) പെട്ടെന്ന് മടങ്ങിയെങ്കിലും റ്യാൻപരാഗും (39) ജയ്സ്വാളും (74) ചേർന്ന് ടീമിനെ മുന്നോട്ടുനടത്തി. 18 പന്തുകളും എട്ട് വിക്കറ്റും കൈയ്യിലിരിക്കേ 24 റൺസ് മാത്രം വേണ്ട നിലയിൽ നിന്നാണ് രാജസ്ഥാൻ മത്സരം പരാജയപ്പെട്ടത്.

ആദ്യം ബാറ്റുചെയ്ത ലഖ്നൗ എയ്ഡൻ മാർക്രത്തിന്റെയും (66), ആയുഷ് ബദോനിയുടെയും മിടുക്കിലാണ് (50) മികച്ച സ്കോർ ഉയത്തിയത്. സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ തിമിർത്തടിച്ച അബ്ദുൽ സമദാണ് (10 പന്തിൽ 30) ലഖ്നൗവിനെ 180ൽ എത്തിച്ചത്. ലഖ്നൗക്കായി ആവേശ് ഖാൻ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...