Connect with us

Hi, what are you looking for?

Kerala

വാർത്തകളിൽ പേരും പടവും ഏങ്ങനെയും വരുത്തുകയെന്ന നിർബന്ധ ബുദ്ധി നേതാക്കൾക്ക് രൂക്ഷ വിമർശനവുമായി വീക്ഷണം മുഖപ്രസം​ഗം

തിരുവനന്തപുരം: പരിപാടികളിൽ മുഖം കാണിക്കാൻ ഇടിച്ചു കയറുന്ന കോൺഗ്രസ് നേതാക്കളെ വിമർശിച്ച് പാർട്ടി മുഖപത്രം വീക്ഷണം. ഏത് മഹത്തായ പരിപാടിയെയും ഇത്തരക്കാർ പരിഹാസ്യരാക്കുന്നുവെന്ന് വീക്ഷണം മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇടിച്ചുകയറിയും പിടിച്ചുതള്ളിയും കോൺഗ്രസിനെ അപകീർത്തിപ്പെടുത്തരുതെന്നും മുഖപ്രസം​ഗം പറയുന്നു.

വാർത്തകളിൽ പേരും പടവും ഏങ്ങനെയും വരുത്തുകയെന്ന നിർബന്ധ ബുദ്ധി വേണ്ടെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. നമ്മളിൽ ചിലരുടെ ഭാഗത്തുനിന്നും ഒരു നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തികൾ ചിലപ്പോഴെങ്കിലും ഉണ്ടാവുന്നു. ഏത് മഹത്തായ പരിപാടിയെയും മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യമാക്കുന്ന തരത്തിലേക്ക് ഇടിച്ചുകയറാൻ മത്സരിക്കുന്നവർ സ്വന്തം നില മറന്ന് പെരുമാറുകയാണ്. സമൂഹമധ്യത്തിൽ പ്രസ്ഥാനത്തെ പരിഹാസ്യമാക്കുന്ന ഇത്തരം ഏർപ്പാട് ഇനിയെങ്കിലും നമ്മൾ മതിയാക്കണം.

കോൺഗ്രസിന്റെ പാർട്ടി വേദികളിൽ അടിച്ചേൽപ്പിക്കുന്ന അച്ചടക്കത്തേക്കാൾ സ്വയം ഉത്തരവാദിത്തമേറ്റെടുത്ത് മാതൃക കാണിക്കാൻ കഴിയുന്നവരായി ബൂത്ത് തലം മുതൽ കെപിസിസി വരെയുള്ള ഭാരവാഹികൾക്ക് കഴിയണം. ഉദ്ഘാടകനും അധ്യക്ഷനും മറ്റ് നേതാക്കൾക്കും അവരർഹിക്കുന്ന സ്ഥാനങ്ങളിൽ ഇരിപ്പിടങ്ങൾ സംഘാടകർ ഉറപ്പുവരുത്തണം.

ഈ പരിപാടികൾ നേരിട്ടും സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും കാണുന്നവർക്ക് വിമർശിക്കാൻ ഇടവരാത്ത സാഹചര്യമുണ്ടാക്കണം. പ്രകടനങ്ങളിലും ജാഥകളിലും ക്യാമറാ ഫ്രെയ്മിൽ മുഖംവരുത്താൻ പരസ്പരം ഉന്തുംതള്ളും സൃഷ്ടിക്കുന്ന പ്രവണത സമൂഹത്തിൽ പാർട്ടിക്കുണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണമെന്നും വീക്ഷണം ആവശ്യപ്പെടുന്നു.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...