ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏറ്റവും അധികം സഹായിക്കുന്നത് കരളാണ്. രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാനും കരള്‍ സഹായിക്കുന്നു. വിഷവസ്തുക്കള്‍ കരളില്‍ അടിഞ്ഞുകൂടിയാല്‍ മഞ്ഞപ്പിത്തം, ഫാറ്റിലിവര്‍ തുടങ്ങിയവയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ കരള്‍ വിഷമുക്തമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചിലതരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ കരളിനെ വിഷമുക്തമാക്കാന്‍ സാധിക്കും അതിലൊന്നാണ് ബീറ്റ് റൂട്ട്
നൈട്രേറ്റുകള്‍ക്കും ബീറ്റാലൈനുകള്‍ക്കും പേരുകേട്ട വിഭവമാണ് ബീറ്റ്‌റൂട്ട്. കരള്‍ ശുദ്ധീകരിക്കുന്ന എന്‍സൈമുകള്‍ വര്‍ദ്ധിപ്പിച്ച് കരളിനെ വിഷമുക്തമാക്കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കുന്നു.
( ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നുമ്പോള്‍ ഉറപ്പായും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. പൊതുവായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുളള വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്)
