പി.ആർ. സുമേരൻ.
ജീവിതത്തിൽ പ്രതിസന്ധികൾ അതീജീവിച്ച കലാകാരനാണ് മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകൻ. ജീവിത പ്രയാസങ്ങൾ ഏറെ അനുഭവിച്ചതിനാൽ തന്നെ പിന്നീട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഹരിശ്രീ അശോകൻ ധാരാളം ചെയ്തിട്ടുണ്ട്. എന്നാൽ താൻ സംഭവാന കൊടുത്തതിലെ ദുരനുഭവം ഇപ്പോൾ തുറന്നു പറയുകയാണ് അശോകൻ.ആറന്മുള കൊറ്റനാട്: മലങ്കാവ് മലനട മൂലസ്ഥാനംവല്ലന അപ്പൂപ്പൻ കാവിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹരിശ്രീ അശോകൻ.
തന്റെ വീടിനടുത്ത് ഒരു സ്കൂളിൽ മുത്ര പുര നിർമ്മിക്കാൻ സാമ്പത്തികമായി അശോകൻ സഹായിക്കുകയും പിന്നീട് അത് തലവേദനയായി മാറിയ ദുരനുഭവമാണ് താരം പറഞ്ഞത്. സിനിമയിൽ വന്നു തുടങ്ങിയ കാലത്തായിരുന്നു സംഭവം. നാല് പതിറ്റാണ് കഴിഞ്ഞു അശോകൻ സിനിമയിൽ എത്തിയിട്ട്.
ദൈവപുര സമർപ്പണവും പത്താമുദയ തിരുമഹോത്സവവും
സീക്വൻസ് കമ്മ്യൂണിക്കേഷൻസ് പുറത്തിറക്കിയ ‘ത്രയംബകം’. ഭക്തിഗാന ആൽബത്തിൻ്റെ ഓഡിയോ ലോഞ്ചും ഹരിശ്രീ അശോകൻ
നിർവഹിച്ചു.
പുതുമുഖ നടൻ ഫസൽ വല്ലന,
ഗാനരചയിതാവ് രാജ് കുമാർ വല്ലന,സീക്വൻസ് കമ്മ്യൂണിക്കേഷൻസ് പുറത്തിറക്കിയ ഭക്തിഗാനങ്ങളുടെ സംഗീത സംവിധായകൻ എൻ.ആർ സുധർമ്മദാസ് ,
പ്രമുഖ സംഗീതജ്ഞനും പിന്നണി ഗായകനുമായ് കെ.എസ്. ബിനു ആനന്ദ്
ഗായകരായ രമേഷ് പൂച്ചാക്കൽ,
കെ എസ് ശുഭ,
സിനിമപി ആർ ഒ ,
പി ആർ സുമേരൻ
എന്നിവരെയുംചടങ്ങിൽ ആദരിച്ചു.
ദീപാ ജി നായർ,
പ്രഭു വാര്യർ,
ശരൺ ശശിധരൻ
വിൽസി ബാബു,
രക്ഷാധികാരി രാജീവ് രാജൻ,അർച്ചന കൃഷ്ണകുമാർ
മനോജ് കണിയാൻപറമ്പിൽ. തുടങ്ങിയവർ സംസാരിച്ചു.
