സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 2200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,120 ആയി. ഗ്രാമിന് 275 രൂപയാണ് കുറഞ്ഞത്. ഇന്നലെ കൂടിയ അതേവിലയാണ് ഇന്ന് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ഇന്നലെ 2200 രൂപ കൂടിയതോടെ സ്വര്‍ണവില 74,320ല്‍ എത്തിയിരുന്നു. ഗ്രാമിന് 9290 ആയിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം 8520 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.
