നസ്‌ലെൻ നായകനായ പുതിയ ചിത്രം ആലപ്പുഴ ജിംഖാന തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിൽ തോളിൽ കയ്യിട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകനോട് നടൻ തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു.
പ്രതികരിക്കേണ്ട ആരോപണങ്ങളിൽ മാത്രം പ്രതികരിച്ചാൽ മതിയെന്നും തന്റെ പ്രതികരണമാണ് ആ വീഡിയോയിൽ ഉള്ളതെന്നും പറയുകയാണ് നസ്‌ലെൻ
‘പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരെ. വെറുതെ അനാവശ്യമായി നമ്മൾ പ്രതികരിക്കേണ്ട. എന്റെ പ്രതികരണം ആണ് വീഡിയോയിൽ കണ്ടതാണ്. എനിക്ക് അതേ പറയാനുള്ളൂ. ഞാൻ അവിടെ കൃത്യമായി പ്രതികരിച്ചെന്നാണ് എനിക്ക് തോന്നുന്നത് അത് കഴിഞ്ഞിട്ട് പിന്നെ വിശദീകരണം നൽകണം എന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വന്ന് ഞാൻ പറയാതിരുന്നത്,’ നസ്‌ലെൻ പറഞ്ഞു.
