സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു റീലുകൾ. നിരവധി കണ്ടെന്റ് ക്രിയേറ്റർമാർ തങ്ങളുടെ ഉപജീവനമാർഗമായി തന്നെ റീലുകളെ കണ്ടുതുടങ്ങിയിട്ടുണ്ട്.
പലപ്പോഴും റീലുകൾ നിർമിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് ഈ വീഡിയോ എങ്ങനെ എഡിറ്റ് ചെയ്യുമെന്നതാണ്.കപ് കട്ട്, വിഡ്‌മേറ്റ് തുടങ്ങി നിരവധി അപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഉണ്ടെങ്കിലും പലപ്പോഴും ഇതിൽ പല ആപ്പുകളും പണമടച്ച് ഉപയോഗിക്കേണ്ട പ്രീമിയം ഫീച്ചറുകളാണ് പ്രൊവൈഡ് ചെയ്യുന്നത്.
എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റഗ്രാം റീലുകൾ എഡിറ്റ് ചെയ്യുന്നതിനായി പുതിയ ആപ് തന്നെ നിർമിച്ചിരിക്കുകയാണ് മെറ്റ. നിലവിൽ റീലുകൾക്കായി ഇൻസ്റ്റാഗ്രാം ബിൽറ്റ്-ഇൻ എഡിറ്റിംഗ് സവിശേഷതകൾ ഫീച്ചറുകൾ ഉണ്ടെങ്കിലും ഇതിൽ അധികം ഓപ്ഷനുകൾ ഉണ്ടാവാറില്ല.
ഇപ്പോഴിതാ ഈ പോരായ്മ നികത്താനായിട്ടാണ് എഡിറ്റ്‌സ് എന്ന പേരിൽ പുതിയ ആപ്പ് തന്നെ ഇൻസ്റ്റഗ്രാം ആരംഭിച്ചിരിക്കുന്നത്. ക്ലിപ്പ്-ലെവൽ എഡിറ്റിംഗ് ഉൾപ്പെടെയുള്ള പ്രോ-ഗ്രേഡ് സവിശേഷതകൾ ആപ്പിന്റെ പ്രത്യേകതയാണ്. ഗ്രീൻ സ്‌ക്രീൻ, ട്രാൻസിഷനുകൾ എന്നിവയും ഈ ആപ്പിലുണ്ട്.
