പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ അറസ്റ്റിൽ തെറ്റ് തിരുത്താൻ വനം വകുപ്പിന്റെ നീക്കം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. വനം വകുപ്പ് മേധാവി മന്ത്രി എകെ ശശീന്ദ്രന് ഇന്ന് റിപ്പോർട്ട് നൽകും.
വന നിയമത്തിലെ പ്രസ്തുത വകുപ്പ് പ്രകാരമുള്ള, വേട്ടയാടൽ, അവയുടെ വ്യാപാരം, അല്ലെങ്കിൽ നിയമവിരുദ്ധമായി ഇത്തരം വസ്തുവിന്റെ കൈവശം വയ്ക്കൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവുമില്ലാതെ, പുലിയുടെ പല്ല് വീണ്ടെടുത്തുവെന്ന ആരോപണത്തിലായിരുന്നു വേടനെതിരെ വനം വകുപ്പിന്റെ നടപടി. സംഭവത്തിൽ രൂക്ഷ വിമർശനമുയർന്നിരുന്നു.
























