കഞ്ചാവ് കേസില്‍ വേടന്‍ അറസ്റ്റിലായതിന് പിന്നാലെ വേടനുമായി ബന്ധപ്പെട്ട ചോദ്യത്തിന് വ്യത്യസ്തമായ രീതിയിൽ പ്രതികരിച്ച് വിമർശനം ഏറ്റുവാങ്ങുകയാണ് ഗായകൻ ജാസി ഗിഫ്റ്റ്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ വേടന്റെ സംഗീതവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചോദ്യം പോലും ശരിക്ക് കേൾക്കാൻ നിൽക്കാതെ ഫോൺ വന്നതായി കാട്ടിയിട്ട് മറ്റ് പല കാര്യങ്ങളും സംസാരിക്കുകയാണ് ജാസി ഗിഫ്റ്റ് ചെയ്തത്. അഭിമുഖം വൈറലായതിന് പിന്നാലെയാണ് ജാസിക്കെതിരെ വിമർശനം ഉയരുന്നത്.
‘വേടനെക്കുറിച്ച് ചോദിച്ചപ്പോൾ ജാസി ഗിഫ്റ്റ് ചെയ്തത് സെൻസ് ഒഫ് ഹ്യൂമറല്ല, വെറും ഈഗോയാണ്, അസൂയയാണ്’, ‘ഇവരുടെ യഥാർത്ഥ മുഖം തുറന്നുകാണിച്ചതിന് നന്ദി’, ‘നിലപാടില്ലാത്തവർ, ജാസി ചെയ്തത് മോശമായിപോയി’, ‘ഇതൊക്കെ തന്നെയാണ് വേടൻ പാട്ടിലൂടെ പറയുന്നത്’, ‘ജാസിക്ക് ശരിക്കും വേടനെ പേടിയാണ്’- തുടങ്ങിയ കമന്റുകളാണ് അഭിമുഖത്തിന് ലഭിക്കുന്നത്.
