തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞവർഷം 99.69 ശതമാനം വിജയമായിരുന്നു സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ ഉണ്ടായിരുന്നത്.
വിദ്യാർഥികൾക്ക് നാല് മണി മുതൽ ഓൺലൈനിൽ ഫലം അറിയാൻ കഴിയും. പിആർഡി ലൈവ് ( PRD LIVE) മൊബൈൽ ആപ്പിലും https://pareekshabhavan.kerala.gov.in , https://prd.kerala.gov.in , https://results.kerala.gov.in, https://examresults.kerala.gov.in , https://kbpe.kerala.gov.in , https://sslcexam.kerala.gov.in , https://results.kite.kerala.gov.in , https://results.digilocker.kerala.gov.in വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
