ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘർഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു.
നിലവിൽ രാജ്യത്തിന്റെ താത്‌പര്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്.– അധികൃതർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചാബ്–ഡൽഹി മത്സരം മാറ്റിവച്ചതിന് പിന്നാലെ ടൂർണമെന്റ് കളിക്കാനായി ഇന്ത്യയിലേക്കെത്തിയ താരങ്ങൾ എത്രയും പെട്ടന്ന് മടങ്ങിപ്പോകണമെന്ന് അധീകൃതരെ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. സ്ഥിതിഗതികൾ വിശദമായി പരിശാധിച്ച് ഐപിഎൽ നിർത്തിവയ്‌ക്കുന്ന കാര്യത്തിൽ എത്രയും പെട്ടന്ന് തീരുമാനമുണ്ടാകുമെന്നും അധികൃതർ ഇന്നലെ തന്നെ അറിയിച്ചിരുന്നു.
ഐപിഎല്ലില്‍ ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെ മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്‍റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫായി. ഉടൻ മത്സരവും നിർത്തിവച്ചു.
