ഇൻസ്റ്റാഗ്രാമിൽ ലിപ്സിങ്ക് വീഡിയോകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് കിലി പോൾ. ഇപ്പോഴിതാ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം കേരളത്തിലേക്ക് വരുന്നുണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ശെരിക്കും പേര് കിലി പോൾ എന്നാണെങ്കിലും മലയാളികൾക്ക് ഇതവരുടെ സ്വന്തം ഉണ്ണിയേട്ടൻ ആണ്. താരം കേരളത്തിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ‘ഉടൻ കേരളത്തിലേക്ക് വരും, എല്ലാവരെയും കാണാനായി കാത്തിരിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് താഴെ കിലി കുറിച്ചിരിക്കുന്നത്.
