പാലക്കാട് | അട്ടപ്പാടിയില്‍ വാഹനം തകര്‍ത്തുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
ചിറ്റൂര്‍ സ്വദേശി സിജു വേണുവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഗളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ എസ്സി, എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
