Connect with us

Hi, what are you looking for?

Sports

ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് ക്വാളിഫയറില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഗുജറാത്ത് ടൈറ്റന്‍സ് പുറത്ത്. എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടാണ് ഗുജറാത്ത് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. നിര്‍ണായക മത്സരത്തില്‍ 20 റണ്‍സ് വിജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയും ചെയ്തു. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഫൈനല്‍ ബര്‍ത്തിനായി മുംബൈ, പഞ്ചാബ് കിങ്‌സിനെ നേരിടും.

മൊഹാലിയില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ കിടിലന്‍ ഇന്നിങ്സാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.മുംബൈ ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്തിന് ഇന്നിങ്‌സിന്റെ നാലാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ (1) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സായ് സുദര്‍ശന്‍ – കുശാല്‍ മെന്‍ഡിസ് സഖ്യം 64 റണ്‍സ് ചേര്‍ത്തതോടെ ഇന്നിങ്‌സ് ട്രാക്കിലായി. എന്നാല്‍ ഏഴാം ഓവറില്‍ മിച്ചല്‍ സാന്റ്‌നറിന്റെ പന്തില്‍ മെന്‍ഡിസ് ഹിറ്റ് വിക്കറ്റായി പുറത്തായത് വീണ്ടും തിരിച്ചടിയായി. 10 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 20 റണ്‍സെടുത്താണ് മെന്‍ഡിസ് മടങ്ങിയത്.

പിന്നാലെ മൂന്നാം വിക്കറ്റില്‍ സുദര്‍ശന് കൂട്ടായി വാഷിങ്ടണ്‍ സുന്ദര്‍ എത്തിയതോടെ ഗുജറാത്ത് ഇന്നിങ്‌സ് ടോപ് ഗിയറിലായി. 84 റണ്‍സ് ചേര്‍ത്ത ഈ സഖ്യം ഗുജറാത്ത് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ 14-ാം ഓവറില്‍ ജസ്പ്രീത് ബുംറയെ കൊണ്ടുവന്ന് ഹാര്‍ദിക് പാണ്ഡ്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 48 റണ്‍സെടുത്ത സുന്ദറിന്റെ കുറ്റിതെറിപ്പിച്ച ബുംറ ക്യാപ്റ്റന്റെ വിശ്വാസം കാത്തു. പിന്നാലെ 16-ാം ഓവറില്‍ റിച്ചാര്‍ഡ് ഗ്ലീസന്റെ പന്തില്‍ സ്‌കൂപ്പ് ഷോട്ടിന് ശ്രമിച്ച സുദര്‍ശന്‍ പുറത്തായതോടെ ഗുജറാത്ത് വീണ്ടും പ്രതിരോധത്തിലായി.

പിന്നീടെത്തിയ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡും രാഹുല്‍ തെവാട്ടിയയും മികച്ച ഷോട്ടുകള്‍ പുറത്തെടുത്തതോടെ ഗുജറാത്തിന് വീണ്ടും പ്രതീക്ഷ കൈവന്നു. എന്നാല്‍ 15 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത റുഥര്‍ഫോര്‍ഡിനെ 19-ാം ഓവറില്‍ ട്രെന്റ് ബോള്‍ട്ട് മടക്കിയതോടെ വീണ്ടും കളിതിരിഞ്ഞു.നായകന്‍ ശുഭ്മാന്‍ ഗില്‍ ഒന്നും കുശാന്‍ മെന്‍ഡിസ് 20 റണ്‍സും റൂഥര്‍ഫോര്‍ഡ് 24 റണ്‍സും ഷാരൂഖ് ഖാന്‍ 13 റണ്‍സും എടുത്ത് പുറത്തായി. 16 റണ്‍സുമായി രാഹുല്‍ തിവാതിയ പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രിത് ബുംമ്ര, റിച്ചാര്‍ഡ് ഗ്ലീസന്‍, മിച്ചല്‍ സാന്‍ഡര്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...