പെരുമ്പാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി പെരുമ്പാവൂർ, കോലഞ്ചേരി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുന്നത്തു നാട് താലൂക്ക് ഓഫീസിലേക്ക് പ്രതിക്ഷേധമാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം വി.വി പ്രവീൺ ഉദ്ഘാടനം ചെയ്തു. .ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു കെ.കെ അദ്ധ്യക്ഷത വഹിച്ചു. കോലഞ്ചേരി ഏരിയ സെക്രട്ടറി അജിത്ത്, പെരുമ്പാവൂർ ഏരിയ സെക്രട്ടറി കെ.സി മനോജ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സ. കൃഷ്ണൻകുട്ടി, സി.പി.ഐ.എം പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗം എം.കെ ബാലൻ തുടങ്ങിയവർ സംസാരിച്ചു.
