തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ സംവരണം സ്വകാര്യമേഖലയിലേക്കുകൂടി വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍. രണ്ടാംപിണറായിസര്ക്കാറിന്റെ നാലാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലാണ് പ്രഖ്യാപനം.
ദേവസ്വം വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ പിഎസ്സി മാതൃകയില്‍ സംരണം നടപ്പാക്കി. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി ആനുകൂല്യം ലഭ്യമാക്കാന്‍ കെ.ജി. ബാലകൃഷ്ണന് കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
