സാവോപോളോ: ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലിന് വിജയം. പരാഗ്വേയെ ഒരു ഗോളിന് വീഴ്ത്തി മുൻ ലോകചാമ്പ്യൻമാർ ലോകകപ്പ് യോഗ്യത നേടിയത്. ഇതുവരെയുള്ള ലോകകപ്പിന്റെ എല്ലാ പതിപ്പിലും യോഗ്യത നേടുന്ന ഒരേയൊരു ദേശീയ ടീമായി മാറിയിരിക്കുകയാണ് ബ്രസീല്‍. 1930 വരെ 2026 വരെയുള്ള എല്ലാ ഫുട്‌ബോള്‍ ലോകകപ്പിനും ബ്രസീല്‍ യോഗ്യത നേടിക്കഴിഞ്ഞു. അഞ്ച് ലോകകപ്പ് സ്വന്തമായുള്ള ബ്രസീല്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ലോക ചാംപ്യന്മാരായ ടീം.
പരാഗ്വേയ്ക്കെതിരായ മത്സരത്തില്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്. 44-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞ്യയുടെ അവിശ്വസനീയമായ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. ഈ ഗോള്‍ ബ്രസീലിന് ആദ്യ പകുതിക്ക് തൊട്ടുമുമ്പ് നിര്‍ണായകമായ ലീഡ് നല്‍കി. പരാഗ്വേയ്ക്കെതിരെ ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പിന്നീട് ഗോള്‍ കണ്ടെത്താനായില്ലെങ്കിലും വിജയവും ലോകകപ്പ് യോഗ്യതയും ഉറപ്പിച്ചു.
പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ബ്രസീലിന്റെ ആദ്യ ജയമാണിത്.
