തൃശൂര്‍: ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പണ്ടേ ലോക തെമ്മാടിയായിട്ടുള്ള രാഷ്ട്രമാണ് ഇസ്രയേൽ. ലോകത്ത് സാധാരണഗതിയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്ന നിലപാടാണ് ഇസ്രയേലിന്.
അമേരിക്കയുടെ പിന്തുണയിൽ എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് അവർ പുലർത്തുന്നത്. സമാധാനകാക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിർക്കാനും അപലപിക്കാനും തയ്യാറാകണം- മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോകസമാധാനത്തിന് ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്യന്തം സ്ഫോടനാത്കമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇറാന് നേരെയുണ്ടായ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
