തെൽ അവീവ്: ഇസ്രായേലിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം. ഇറാൻ തുടർച്ചയായി നിരവധി മിസൈൽ ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചു.
ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിക്ക് മാറണമെന്ന് ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു. വ്യക്തമായ നിർദേശം ലഭിച്ചതിന് ശേഷം മാത്രമേ സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് പുറത്തിറങ്ങാവൂ എന്നും സൈന്യം നിർദേശിച്ചു.
ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ സ്‌ഫോടനം നടന്നതായാണ് റിപ്പോർട്ട്.
