കണ്ണൂര്‍: കണ്ണൂര്‍ കായലോട്ടെ റസീനയുടെ ആത്മഹത്യയില്‍ ആണ് സുഹൃത്തിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ്. കൊളച്ചേരി സ്വദേശി റഹീസിനെതിരെയാണ് പരാതി. വിവാഹ വാഗ്ദാനം നല്കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി. കൊളച്ചേരി മുക്ക് സ്വദേശി റഹീസ് ആണ് പിണറായി പോലീസ് സ്റ്റേഷനിൽ ഹാജരായത്.
