ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിക്ക് നേരെ നടന്ന ജാതീയ അധിക്ഷേപ പരമാർശത്തിൽ പ്രതിക്ഷേധിച്ച് കെ പി എം എസ് നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
നഗരത്തിൽ നടന്ന പ്രകടനത്തിനുശേഷം ബസ്റ്റാൻഡിൽ ചേർന്ന പ്രതിഷേധയോഗം സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ ഉദ്ഘാടനം ചെയ്തു.
ഇത്തരം വിദ്വേഷ പരമാർശങ്ങൾ നടത്തിയ വ്യക്തിയെയും അവർക്ക് പിന്തുണ നൽകുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് പി എൻ സുരൻ പറഞ്ഞു.
കെ പി എം എസ് യൂണിയൻ സെക്രട്ടറി കെ സി രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പിസി രഘു, ശശി കൊരട്ടി, കെ പി ശോഭന തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് കെ വി രഞ്ജിത്ത്, പി സി ചന്ദ്രൻ , കെ വി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.
