കൊച്ചി: ദലിത് ജനാധിപത്യ ചിന്തകനും,എഴുത്തുകാരനും ദളിത് ആദിവാസി നേതാവുമായിരുന്ന കെ.എം. സലിം കുമാർ അനുസ്മരണം ഇന്ന് രാവിലെ 10 മണിക്ക് സി. അച്യുതമേനോൻ ഹാളിൽ നടക്കും.
കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം അധ്യാപകൻ ഡോ: കെ.എസ്.മാധവൻ ഉദ്ഘാടനം ചെയ്യും. കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡൻറ് സി.എസ്. മുരളി അദ്ധ്യക്ഷത വഹിക്കും.ദലിത് ഐക്യ സമിതി സംസ്ഥാന പ്രസിഡന്റ് കെ. കെ. ജിൻഷു സ്വാഗതം ആശംസിക്കും.
കെ മുരളി, എം. ഗീതാനന്ദൻ,പി. രാമഭദ്രൻ,കെ.കെ. ബാബുരാജ്,അഡ്വ: സജി കെ ചേരമൻ,കെ അംബുജാക്ഷൻ,സജി കൊല്ലം,ഡോ: ഡോ: മായാ പ്രമോദ് വിനീത വിജയൻ,സണ്ണി എം.കപിക്കാട് തുടങ്ങിയവർ പങ്കെടുക്കും
