കാസറഗോഡ്: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നടപ്പിലാക്കുന്ന പട്ടിക വർഗ വിഭാഗത്തിലെ പെൺകുട്ടികൾക്കു ആദ്യഘട്ടത്തിൽ HPV വാക്‌സിൻ നൽകൽ പദ്ധതി നിർത്തിവച്ചു. മതിയായ രീതിയിലുള്ള ബോധവൽക്കരണം നൽകാതെയായിരുന്നു ജില്ലയിൽ പട്ടിക വർഗക്കാർക്ക് മാത്രം ഗർഭാശയ അർബുദത്തിനെതിരെ വാക്‌സിൻ നൽകാൻ തീരുമാനം.
2010 ഏപ്രിലിൽ, ആന്ധ്രാപ്രദേശിലും ഗുജറാത്തിലും HPV വാക്സിൻ നൽകിയതിനെ തുടർന്ന് ചില പെൺകുട്ടികൾ മരിച്ചുവെന്ന പത്രവാർത്തകളെത്തുടർന്ന്, സമ റിസോഴ്‌സ് ഗ്രൂപ്പ് ഫോർ വിമൻ ആൻഡ് ഹെൽത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന ആദിവാസി,ദരിദ്രരായ കുട്ടികളെയായിരുന്നു ഗവേഷണത്തിന് ഉപയോഗിച്ചത്. കൂടുതലും അക്ഷരാഭ്യാസമില്ലാത്തവർ, പ്രാദേശിക ഭാഷ സംസാരിക്കാൻ കഴിയാത്തവരായിരുന്നു. ഗവേഷകർക്ക് കുട്ടികളുടെ മാതാപിതാക്കളെ മറികടന്ന് ഹോസ്റ്റൽ വാർഡൻമാരിൽ നിന്ന് സമ്മതം നേടുകയായിരുന്നു
2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ വകയിരുത്തികയും ആദ്യഘട്ടത്തിൽ ജില്ലയിലെ 9 വയസ്സ് മുതൽ 14 വയസ്സ് വരെ പ്രായമുള്ള മുഴുവൻ പട്ടിക വർഗ്ഗക്കാർക്കും രണ്ടു ഡോസ് HPV വാക്‌സിൻ നൽകുമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ.വി. അറിയിച്ചത്. എന്ത് കൊണ്ട് ആദ്യഘട്ടത്തിൽ പട്ടികവർഗക്കാരെ തിരഞ്ഞെടുത്തുവെന്നുവെന്നതിന് മറുപടി പറയേണ്ടത് ജില്ലാ പഞ്ചായത്താണ്.
