Connect with us

Hi, what are you looking for?

Business

ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ് മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി വൈറ്റ്‌പേപ്പറും സ്‌കില്‍ക്ലബും ഒരുമിക്കുന്നു

പി.ആർ. സുമേരൻ

കൊച്ചി : ഇന്ത്യയിലെ ആദ്യ എഐ പവേര്‍ഡ് ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് ഏജന്‍സി വൈറ്റ് പേപ്പറും എഐ സാങ്കേിതക വിദ്യയില്‍ നൂതന പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന സ്‌കില്‍ക്ലബും കൈകോര്‍ക്കുന്നു. എഐയിലൂടെ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, പിആര്‍, വീഡിയോ പ്രൊഡക്ഷന്‍ എന്നീ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഈ കൂടിച്ചേരലൂടെ ലക്ഷ്യമിടുന്നു. കേരളത്തിലെ ആദ്യ എഐ ഇന്‍ഫ്ലുവന്‍സര്‍ അശ്വതി അച്ചു എഐയുടെ പിന്നിലും സ്‌കില്‍ ക്ലബാണ്. എം.എസ്. കാശിനാഥാണ് സ്‌കില്‍ക്ലബിന്റെ സ്ഥാപകനും സിഇഓയും.
സ്‌കില്‍ക്ലബുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം കേവലം ഒരു ചവിട്ടുപടിയല്ല ഭാവിയുടെ നിര്‍മാണമാണെന്ന് വൈറ്റ്‌പേപ്പര്‍ സിഇഒ ജിഷ്ണു ലക്ഷ്മണ്‍ പറഞ്ഞു. എഐയുടെ പൂര്‍ണശേഷി ഉപയോഗിച്ചുകൊണ്ട് ബ്രാന്‍ഡുകളെ ലോകമെങ്ങും എത്തിക്കുന്ന ഭാവിയിലേക്കുള്ള യാത്രയിലാണ് വൈറ്റ് പേപ്പറെന്നും ജിഷ്ണു ലക്ഷ്മണ്‍ പറഞ്ഞു.

കേരളത്തിന്റെ ആദ്യത്തെ എഐ ഇന്‍ഫ്‌ലുവന്‍സറാണ് അശ്വതി അച്ചു. പൂര്‍ണമായും ജനറേറ്റീവ് എഐ ഉപയോഗിച്ച് സ്‌കില്‍ക്ലബ് സൃഷ്ടിച്ച അശ്വതി, സോഷ്യല്‍ മീഡിയ ഫീഡിലെ ഒരു മുഖം മാത്രമല്ല ഡിജിറ്റല്‍ ഐഡന്റിറ്റിയുടെയും, സ്റ്റോറിയെല്ലിംഗിന്റെയും, ഇന്‍ഫ്‌ലുവന്‍സിന്റെയും ഭാവിയിലേക്ക് എടുത്ത് വെക്കുന്ന ധൈര്യമായൊരു ചുവടുവെപ്പ് കൂടിയാണ്. നമ്മുടെ ഭാഷ സംസാരിക്കാനും, നമ്മുടെ സംസ്‌കാരത്തെ പിന്തുടരാനും, രൂപകല്‍പ്പന ഒരു കല്പിത പ്രതിച്ഛായയാണ് അശ്വതി അച്ചു. മലയാളത്തില്‍ റീലുകളും, നാടന്‍ ടച്ചുള്ള ബ്രാന്‍ഡ് ക്യാമ്പെയ്നുകളും വഴി പുതുതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലും ബ്രാന്‍ഡിങ് മാര്‍ക്കറ്റിങ് സമീപനമാണ് അശ്വതി അച്ചുവിന്റെ രൂപകല്‍പനയുടെ പിന്നില്‍.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഐ പവേര്‍ഡ് 360 ഡിഗ്രീ ബ്രാന്‍ഡിംഗ്,മാര്‍ക്കറ്റിംഗ് ഏജന്‍സിയാണ് വൈറ്റ്‌പേപ്പര്‍. എഐ അടക്കമുള്ള അത്യാധുനിക സാങ്കേതിക വളര്‍ച്ചയെ ഉപയോഗിച്ചുള്ള ക്രിയേറ്റീവ് സ്‌റ്റോറി ടെല്ലിങ്ങും , ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗും വൈറ്റ് പേപ്പറിനെ വ്യത്യസ്തരാക്കുന്നു. പിആര്‍, മാര്‍ക്കറ്റിംഗ്, ഫിലിം പ്രമോഷന്‍, പേഴ്‌സണല്‍ പിആര്‍, ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് ക്യാമ്പെയ്‌നുകളുമായി പത്താം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് വൈറ്റ്‌പേപ്പര്‍. ഇന്ത്യയ്ക്കു പുറമെ ദുബായ്, ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലെ നൂറില്‍ അധികം ബ്രാന്‍ഡുകളുമായി ചേര്‍ന്ന് വൈറ്റ്‌പേപ്പര്‍ പ്രവര്‍ത്തിച്ചുവരുന്നു. വ്യത്യസ്ത ആശയങ്ങള്‍ ടാര്‍ഗറ്റ് ഗ്രൂപ്പിലേക്ക് എത്തിക്കുന്നതിലുള്ള കഴിവാണ് വൈറ്റ്‌പേപ്പറിന്റെ കരുത്ത്. ബ്രാന്‍ഡുകളുടെ പ്രചരണം മാത്രമല്ല, വളര്‍ച്ചയെക്കൂടി സഹായിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് വൈറ്റ്‌പേപ്പറിനെ മറ്റുള്ളവരില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നത്.
Jishnulaxman
@pr.Whitepaper
@skillclub
@aswathi achu ai

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...