കറുകുറ്റി: കറുകുറ്റി ഗ്രാമപഞ്ചായത്ത് കെട്ടിടത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന അബേദ്കർ പ്രതിമ പൊളിച്ച് മാറ്റി വൃത്തിഹീനമായ പ്ലാസ്റ്റിക് ഷീറ്റിൽ പാതി പൊതിഞ്ഞ് അലക്ഷ്യമായിട്ടിരുക്കുകയാണ്. അഞ്ചുവർഷം മുൻപ് വലിയ തുക ചിലവഴിച്ചാണ്. മഹാത്മ ഗാന്ഡിയുടെയും ഡോ.അംബേദ്ക്കറുടെയും പ്രതിമ പഞ്ചായത്ത് ഓഫിസിന് മുന്നില് സ്ഥാപിച്ചത്. യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി ഡോ.അംബേദ്കറുടെ പ്രതിമയെ അവഹേളിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പുതിയ കെട്ടിടം പണിയുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിമ പൊളിച്ചുനീക്കിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി പ്രതിമ മാറ്റി സ്ഥാപിക്കാതെ പൊളിച്ചുമാറ്റി വൃത്തിഹീനമായ സ്ഥലത്ത് പ്ലാസ്റ്റിക്ക് കവർ കൊണ്ട് മൂടിവച്ചിരിക്കുകയാണ്.
